theneecha-koodu
റോഡ് വൃത്തിയാക്കുന്ന തൊഴിലുറപ്പു തൊഴിലാളികൾ

എരുമപ്പെട്ടി: മങ്ങാട് - തൃശൂർ റോഡിൽ അപകടം സാദ്ധ്യതയുള്ള കോട്ടപള്ളം പ്രദേശത്തെ പൊന്തക്കാടുകൾ തൊഴിലുറപ്പ് തൊഴിലാളികൾ വെട്ടി നീക്കി. എരുമപ്പെട്ടി, കടങ്ങോട്, കറുകപുത്തൂർ പ്രദേശങ്ങളിലുള്ളവർ തൃശൂരിലേക്കും മുളങ്കുന്നത്തുകാവിൽ പ്രവർത്തിക്കുന്ന തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും എത്താൻ പ്രധാനമായും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.

വീതിക്കുറവും വളവുകളുമുള്ള കോട്ടപ്പുറം കോട്ടപള്ളം പ്രദേശത്ത് റോഡിന്റെ ഒരു വശം വലിയ താഴ്ചയാണുള്ളത്. റോഡിനിരുവശവും ആളുയരത്തിൽ പുല്ലും ചെടികളും വളർന്ന് നിൽക്കുന്നത് വാഹനയാത്രക്കാർക്ക് ദൂര കാഴ്ച മറയ്ക്കാൻ ഇടയാക്കിയിരുന്നു. കൂടാതെ പൊന്തക്കാടുകൾക്കുള്ളിൽ നിന്ന് കുറുക്കനും നായ്ക്കളും അപ്രതീക്ഷിതമായി വാഹനങ്ങൾക്ക് മുന്നിൽ ചാടുന്നതും അപകടങ്ങൾക്കിടയാക്കുന്നു. ഈ സാഹചര്യത്തിലാണ് എരുമപ്പെട്ടി പഞ്ചായത്ത് 15ാം വാർഡിലെ ദേശീയ തൊഴിലുറപ്പ് തൊഴിലാളികൾ റോഡിൽ ശുചീകരണം നടത്തിയത്.

24 തൊഴിലാളികൾ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു. വാർഡ് മെമ്പർ സി.ടി. ഷാജൻ, മേറ്റ്മാരായ മേരീസ്, ബിന്ദു എന്നിവർ നേതൃത്വം നൽകി.