karatte-championship
കരാട്ടെ ചാമ്പ്യ൯ഷിപ്പിൽ മികച്ച വിജയം നേടിയ ചാവക്കാട് ഐ ഡി സി ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ.

ചാവക്കാട്: ഇൻഡോ ശ്രീലങ്കൻ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടി ഐ.ഡി.സി വിദ്യാർത്ഥികൾ. ജപ്പാൻ ഷോട്ടോകാൻ കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോട്ടയം കടുത്തിരിത്തി എസ്‌.കെ.പി.എസ് ഓഡിറ്റോറിയത്തിൽ നടത്തിയ ചാമ്പ്യൻഷിപ്പിൽ അണ്ടർ പത്ത് കുമിത്തയിൽ മുഹമ്മദ് ഫാമിസ് ഒന്നാം സ്ഥാനവും യൂനുസ് ജുബൈർ രണ്ടാം സ്ഥാനവും യൂസുഫ് ജുബൈർ മൂന്നാം സ്ഥാനവും നേടി.

അണ്ടർ പന്ത്രണ്ട് കുമിത്തയിൽ മുഹമ്മദ് അനസ് കെ.എ ഒന്നാം സ്ഥാനവും മുഹമ്മദ് ഫാമിസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അണ്ടർ പന്ത്രണ്ട് കുമിത്തയിൽ ഫഹദ് കെ.കെ ഒന്നാം സ്ഥാനം നേടി. അണ്ടർ പതിനാല് കുമിത്തയിൽ മുഹമ്മദ് സാബിത്ത് വി.എം രണ്ടാം സ്ഥാനവും നേടി. വിജയികളെ ഐ.ഡി.സി സ്‌കൂൾ അസംബ്ലിയിൽ അനുമോദിച്ചു. പ്രിൻസിപ്പൽ ഷുക്കൂർ ബുഖാരി, ശഫീഖ് ചാലിശ്ശേരി, സ്വാലിഹ് വള്ളിക്കുന്ന് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.