plastic-surgery
ശസ്ത്രക്രിയയ്ക്ക് ശേഷം സുധീഷ് ഡോക്ടർക്കൊപ്പം

ചാവക്കാട്: സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവ് വരുന്ന പ്ലാസ്റ്റിക് സർജറി ശസ്ത്രക്രിയ യുവാവിന് സൗജന്യമായി ചെയ്ത് നൽകി ചാവക്കാട് താലൂക്കാശുപത്രി. മൂന്ന് മാസം മുൻപാണ് മണലൂർ പാലാഴി കണിയാംപറമ്പിൽ 43 വയസ്സുള്ള സുധീഷിന് വാഹനാപകടത്തിൽ പരിക്കേറ്റ് കാലിൽ പൊട്ടലും മുട്ടിന് താഴേക്ക് ചർമ്മവും നഷ്ടപ്പെട്ട അവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.

പ്രാഥമിക ഘട്ട ചികിത്സയ്ക്ക് തന്നെ 70000 രൂപയോളം ചെലവായി. അവസാനം തൃശൂരിലുള്ള പ്ലാസ്റ്റിക് സർജറി ഹോസ്പിറ്റലിൽ കാണിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാനുള്ള സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാൽ കേട്ടറിഞ്ഞു താലൂക്ക് ആശുപത്രിയിൽ എത്തുകയും സർജൻമാരായ ഡോ. സുമിൻ സുലൈമാന്റെയും ഡോ. ജയദേവന്റെയും നേതൃത്വത്തിൽ രണ്ട് മണിക്കൂർ കൊണ്ട് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.

ഇതിനു മുൻപ് തങ്ക, നാരായണൻ എന്നീ രോഗികളിൽ തികച്ചും സൗജന്യമായി ഈ ശസ്ത്രക്രിയ വിജയകരമായി ചെയ്തിരുന്നു. ഇതറിഞ്ഞാണ് സുധീഷ് ചാവക്കാട് താലൂക്കാശുപത്രിയിൽ എത്തിയത്. താലൂക്കാശുപത്രിയിൽ എത്തുമ്പോൾ കാലിൽ ചർമ്മമില്ലാതെ ഗുരുതര രീതിയിൽ പഴുപ്പ് ബാധിച്ച് നടക്കാൻ പോലും സാധിക്കാതെയായിരുന്നു വന്നത്. തിരിച്ച് പോകുമ്പോൾ പൂർണ്ണ ആരോഗ്യവാനായി തികഞ്ഞ സംതൃപ്തിയോടെയാണ് സുധീഷ് മടങ്ങിയത്.ടെയാണ് സുധീഷ് മടങ്ങിയത്.