kadukutty
കാടുകുറ്റി പഞ്ചായത്തിലെ ലാപ്പ്ടോപ്പുകളുടെ വിതരണം പ്രസിഡന്റ് തോമസ് കണ്ണത്ത് നിർവ്വഹിക്കുന്നു

കാടുക്കുറ്റി: പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിലെ 14 കുട്ടികൾക്ക് ലാപ്പ്‌ടോപ്പുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തോമാസ് ഐ. കണ്ണത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ സന്ദീപ് അരിയാമ്പുറം, കെ.കെ. വിനയൻ, വിമൽ കുമാർ, സുനിത രമേശൻ, ബീന ഫ്രാൻസീസ്, ബിന്ദു ശശി, കെ.എസ്. സുരേഷ് എന്നിവർ പ്രസംഗിച്ചു.