അരിമ്പൂർ: ആചാരങ്ങളിലെയും വിശ്വാസങ്ങളിലെയും ചിന്താഗതിയിലെയും വിഷമുള്ളുകളെ പറിച്ചെറിയാൻ മനുഷ്യൻ തയ്യാറാകണമെന്ന് പ്രശസ്ത നോവലിസ്റ്റ് സാറ ജോസഫ്. മനക്കൊടി അൽ അസ്ഹർ സ്കൂളിൽ മതേതര സൗഹൃദ വസന്തോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സ്‌കൂളിൽ സംഘടിപ്പിച്ച മതേതര സൗഹൃദ വസന്തോത്സവത്തിൽ പ്രിൻസിപ്പൽ ഡോ. പി.എം. ജവഹർലാൽ, അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസ്, സിന്ധു സഹദേവൻ, ഇ.കെ. ഇബ്രാഹിം കുട്ടി, ഇ.എസ്. മണികണ്ഠൻ, സുധീഷ് മേനോത്തുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.