ഗുരുവായൂർ: ക്ഷേത്രത്തിൽ ഏകാദശിയുടെ അഷ്ടമിവിളക്ക് ദിവസമായ ഇന്നു മുതൽ സ്വർണക്കോലം എഴുന്നള്ളിക്കാൻ തുടങ്ങും. ഗുരുവായൂരിലെ പുളിക്കിഴെ വാരിയത്ത് കുടുംബം വകയാണ് അഷ്ടമി ചുറ്റുവിളക്ക്. അഷ്ടമിവിളക്കിന് രാത്രി നാലാമത്തെ പ്രദക്ഷിണത്തിനാണ് സ്വർണക്കോലം ആനപ്പുറത്ത് കയറ്റുക. കൊമ്പൻ വലിയ കേശവൻ കോലമേറ്റും. നവമി, ദശമി, ഏകാദശി വിളക്കുകൾക്കും സ്വർണക്കോലമാണ് എഴുന്നള്ളിക്കുക. കോടികൾ വിലമതിക്കുന്ന സ്വർണക്കോലം ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി ആഘോഷങ്ങൾക്ക് മാത്രമേ എഴുന്നള്ളിക്കാറുള്ളൂ. ഇന്നലെ ക്ഷേത്രത്തിൽ സപ്തമിവിളക്കാഘോഷമായിരുന്നു. നെന്മിനി മനക്കാരുടെ വകയായിരുന്നു സപ്തമിവിളക്ക്. വെളിച്ചെണ്ണ ഉപയോഗിച്ചായിരുന്നു വിളക്കുകൾ തെളിയിച്ചത്. വെളിച്ചെണ്ണ ഉപയോഗിക്കുന്ന ഏക ഏകാദശി ചുറ്റുവിളക്കാണിത്.