ayappa-seva-kendram
തൃപ്രയാറിൽ അയ്യപ്പ സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് അഡ്വ: എ.യു. രഘുരാമപ്പണിക്കർ ഭദ്രദീപം തെളിക്കുന്നു.

തൃപ്രയാർ: ശബരിമല തീർത്ഥാടകർക്കായി തൃപ്രയാറിൽ അയ്യപ്പസേവാകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. അയ്യപ്പഭക്തർക്ക് വിരിവക്കുവാനും വിശ്രമിക്കാനുമുള്ള സൗകര്യമാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ അന്നദാനം, ആതുര ശുശ്രൂഷ എന്നിവയും ലഭ്യമാവും. സേവാകേന്ദ്രം സിനിമാ സംവിധായകൻ അലി അക്ബർ ഉദ്ഘാടനം ചെയ്തു. അവണങ്ങാട്ടുകളരി അഡ്വ: എ.യു. രഘുരാമപ്പണിക്കർ ഭദ്രദീപം തെളിച്ചു. ചെയർമാൻ മധു ശക്തിധരപണിക്കർ അദ്ധ്യക്ഷത വഹിച്ചു. സ്വാമി തേജസ്വരൂപാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. എം.കെ. അരവിന്ദാക്ഷൻ, ടി.വി. ബാബു, ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, കെ.ജി. ജയദേവൻ, ജോഷി ബ്ളാങ്ങാട്ട്, കൃഷ്ണകുമാർ. വി, സതീഷ്. പി.കെ, വേലായുധൻ, എൻ.കെ. ഉദയകുമാർ, സി. വാസുദേവൻ എന്നിവർ സംസാരിച്ചു. കെ. രഘുനാഥ് സ്വാഗതവും ഇ.പി. രവി മാസ്റ്റർ നന്ദിയും പറഞ്ഞു. സേവാകേന്ദ്രം ഉദ്ഘാടനത്തിന്റെ ഭാഗമായി രാവിലെ മഹാഗണപതി ഹോമം നടന്നു. വൈകീട്ട് 4ന് ശ്രീരാമക്ഷേത്രത്തിലെ അയ്യപ്പസന്നിധിയിൽ നിന്ന് താലപ്പൊലി, ഉടുക്കുപാട്ട്, ചിന്തുപാട്ട് എന്നിവയുടെ അകമ്പടിയോടെ സേവാകേന്ദ്രത്തിലേക്ക് ഘോഷയാത്ര നടന്നു.