navodhana-samvadham
തായിനഗർ കൈരളി വായനശാലയുടെയും ദിശ സാംസ്‌കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ നവോത്ഥാനവും, വർത്തമാന കേരളവും എന്ന വിഷയത്തിൽ കാളമുറി നോബിൾ പാലസിൽ നടത്തിയ സംവാദം.

കയ്പ്പമംഗലം: തായിനഗർ കൈരളി വായനശാലയുടെയും ദിശ സാംസ്‌കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ നവോത്ഥാനവും, വർത്തമാന കേരളവും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. കാളമുറി നോബിൾ പാലസിൽ നടന്ന സംവാദത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബേബി അദ്ധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി വ്യാസ കോളേജ് പ്രൊഫസർ. ഡോ.കെ. പ്രദീപ് കുമാർ വിഷയാവതരണം നടത്തി. കെ.യു. സുബ്രഹ്മണ്യൻ മാസ്റ്റർ മോഡറേറ്റർ ആയി. കെ.സി. ശേഖരൻ സ്വാഗതം പറഞ്ഞു. സി.ജെ. പോൾസൺ, എം.ഡി. സുരേഷ് മാസ്റ്റർ, ജ്യോതി ബാസ് തേവർക്കാട്ടിൽ, പി.കെ. മുഹമ്മദ്, ബഷീർ തൈവളപ്പിൽ, അജിത്ത് കൃഷ്ണൻ, സജീവൻ പള്ളായിൽ, ടി.എസ്. തിലകൻ, ഇ.കെ. ദാസൻ, സതീശൻ തെക്കിനിയേടത്ത്, പ്രമീൾ പ്രതാപൻ, കെ.ബി. അനിൽ, ബിജൂ, അഷറഫ് എന്നിവർ പങ്കെടുത്തു. വായനശാല പ്രസിഡന്റ് രേണുക നന്ദി പറഞ്ഞു.