അന്തിക്കാട്: പഞ്ചായത്തിലെ മുഴുവൻ ജൈവ കർഷകരേയും വിഷവിമുക്തമായ കൃഷിരീതിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അന്തിക്കാട് ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ജൈവകർഷക സെമിനാർ നടത്തി. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജ്യോതി രാമൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എ.ടി. ഗ്രേസി, കൃഷി അസി. ഡയറക്ടർ വി.ആർ. നരേന്ദ്രൻ പരമ്പരാഗത കൃഷി വികാസ് യോജന സംബന്ധിച്ചും കൃഷി ജോ. ഡയറക്ടർ വി.എസ്. റോയ്, പി.എ. ഷാലി മോൾ എന്നിവർ ജൈവ കൃഷി പ്രാധാന്യത്തെ കുറിച്ചും ക്ലാസ് നടത്തി. അത്തിക്കാട് ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ശോഭന പഞ്ചായത്ത് മെമ്പർമാരായ എ.ബി. ബാബു, സരിത സുരേഷ് എന്നിവർ പ്രസംഗിച്ചു.