grama-sabha
മത്സ്യത്തൊഴിലാളി ഗ്രാമസഭ യോഗം കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീർ ഉദ്ഘാടനം ചെയ്യുന്നു

ചാവക്കാട്: തീരദേശ പരിപാലന നിയമത്തിൽ നിന്നും മത്സ്യത്തൊഴിലാളികളെ ഒഴിവാക്കണമെന്ന് കടപ്പുറം പഞ്ചായത്ത് മത്സ്യത്തൊഴിലാളി ഗ്രാമസഭാ യോഗം. 2019- 20 സാമ്പത്തിക വർഷത്തിൽ മത്സ്യത്തൊഴിലാളികൾക്കായി നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് മത്സ്യത്തൊഴിലാളികളിൽ നിന്നും നിർദ്ദേശം സ്വരൂപിക്കുന്നതിനു വേണ്ടിയും സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ വിശദീകരിക്കുന്നതിന്നും വേണ്ടിയാണ് മത്സ്യത്തൊഴിലാളി സ്‌പെഷ്യൽ ഗ്രാമസഭ യോഗം വിളിച്ചു ചേർത്തത്.

കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീർ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.എം.മനാഫ് അദ്ധ്യക്ഷനായി.സ്റ്റാന്റിംഗ് ചെയർപേഴ്‌സൻ ഷംസിയ തൗഫീഖ്,എം.കെ.ഷൺമുഖൻ,പി.എ.അഷ്‌ക്കർ അലി,ഷൈല മുഹമ്മദ്,ശ്രീബ രതീഷ്,ഫിഷറീസ് ഇൻസ്‌പെക്ടർ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.

മത്സ്യത്തൊഴിലാളികളുടെ ആവശ്യം

 തീരദേശ പരിപാലന നിയമത്തിൽ നിന്ന് ഒഴിവാക്കുക

 അഴിമുഖം മുതൽ മൂന്നാംകല്ല് വരെ തീരദേശ റോഡ് നിർമ്മിക്കുക

 മത്സ്യത്തൊഴിലാളികൾക്ക് സ്ഥലവും വീടും അനുവദിക്കുക,

 മത്സ്യത്തൊഴിലാളികൾക്ക് വഞ്ചിയും വലയും നൽകുക

 അഴിമുഖം പുലിമുട്ടിൽ സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കുക