എരുമപ്പെട്ടി: തൃശുർ റവന്യൂ ജില്ലാ അറബിക് കലോത്സവത്തിൽ സമീഹ സുലൈമാന് ഹാട്രിക് വിജയം. പന്നിത്തടം ചിറമനേങ്ങാട് കോൺകോഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് സമീഹ സുലൈമാൻ. അറബിക് കഥാരചന, ഉപന്യാസം, വിവർത്തനം എന്നിങ്ങനെ പങ്കെടുത്ത മൂന്നിനങ്ങളിലും എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനമാണ് സമീഹ സുലൈമാൻ കരസ്ഥമാക്കിയിരിക്കുന്നത്. പാത്രമംഗലം കല്ലഴി വളപ്പിൽ സുലൈമാൻ സബീന ദമ്പതികളുടെ മകളാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും സംസ്ഥാനതല രചനാ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സ്‌കൂളിൽ നടന്ന ചടങ്ങിൽ മാനേജർ ആർ.എം. ബഷീർ സമീഹ സുലൈമാനെ അനുമോദിച്ചു. പ്രിൻസിപ്പൽ ബീന ഉണ്ണി, സ്റ്റാഫ് സെക്രട്ടറി എ.വി. ഗഫൂർ എന്നിവർ പങ്കെടുത്തു.