action-counsil
നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് ഫിറോസ് തൈപ്പറമ്പിൽ സംസാരിക്കുന്നു

ചാവക്കാട്: ദേശീയപാത ഇരകളുടെ വേദന സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്ന് നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് ഫിറോസ് തൈപ്പറമ്പിൽ. ദേശീയപാതാ സമരത്തിന്റെ ഭാഗമായി തിരുവത്ര കോട്ടപ്പുറത്ത് എൻ.എച്ച് ആക്‌ഷൻ കൗൺസിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്‌ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദാലി, വി. സിദ്ദിഖ് ഹാജി, സി.ആർ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ കൺവീനർ സി.കെ. ശിവദാസൻ, സി. ഷറഫുദ്ധീൻ, കമറു പട്ടാളം, എം.എസ്. വേലായുധൻ എന്നിവർ സംസാരിച്ചു.