തൃശൂർ: കാറളം പള്ളി മുൻ ഇടവക വികാരി മൂരിയാട് സ്വദേശി വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന് യുവതിയുടെ ആരോപണം. വികാരിയുമായി 2018 ജനുവരിയിൽ ഉണ്ടാക്കിയ കരാർ പ്രകാരം തന്നെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ച വികാരി പിന്നീട് പിന്മാറുകയും തന്നിൽ നിന്ന് പലപ്പോഴായി ഒന്നരലക്ഷം രൂപ തട്ടിയെടുത്തതായും യുവതി തൃശൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. വികാരി വിളിക്കുന്നെന്ന് പറഞ്ഞ് പലപ്പോഴായി വിവിധ സംഘങ്ങൾ കൂട്ടിക്കൊണ്ടുപോകുകയും മർദ്ദിക്കുകയും ചെയ്തു. വിവാഹം നടത്താൻ തൃശൂരിൽ ഹാൾ വരെ ബുക്ക് ചെയ്തു. ക്ഷണപത്രിക അച്ചടിച്ചു. വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേൽ താലിയും കൈയ്യിൽ നൽകി. പിന്നീട് വികാരി സ്ഥലംമാറി പോയി. ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. വികാരിക്കെതിരെ നിയമ നടപടി സ്വീകരിക്കും. പൊലീസ് ഉന്നത അധികാരികൾക്കും പോപ്പിനും പരാതി നൽകിയിട്ടുണ്ടെന്നും യുവതി അറിയിച്ചു. . . .