ചാലക്കുടി: എസ്.എൻ.ഡി.പി ശാഖ നായരങ്ങാടിയുടെ ആഭിമുഖ്യത്തിൽ ഇന്ന് അയ്യപ്പൻവിളക്ക് മഹോത്സവം നടക്കും. വൈകിട്ട് ആറിന് കോതേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ്, 7.30ന് ദീപാരാധന, എട്ടിന് ശാസ്താംപാട്ട്, 12ന് എഴുന്നള്ളിപ്പ്, ചിന്ത് എന്നിവ നടക്കും. വൃശ്ചികം ഒന്നിന് ശനിയാഴ്ച രാവിലെ ഒമ്പതിന് കലവറ നിറയ്ക്കൽ ചടങ്ങ്, പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഭക്തജനങ്ങൾ ഗുരുദേവസന്നിധിയിൽ സമർപ്പിക്കൽ എന്നിവ നടക്കും.