ചാവക്കാട്: ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി (ഗൾഫ്) നടത്തുന്ന പതിമൂന്നാം ദേശവിളക്ക് മഹോത്സവവും അന്നദാനവും ഇന്ന് ചാവക്കാട് ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെ നടക്കും. ഇന്ന് പുലർച്ചെ പ്രത്യക്ഷ ഗണപതിഹോമത്തോടെ ചടങ്ങുകൾക്കു തുടക്കമാകും. രാവിലെ ഒമ്പതരയ്ക്ക് ആനയൂട്ട് നടക്കും.
തുടർന്ന് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ പുരസ്‌കാര വിതരണവും ജീവകാരുണ്യ സഹായ വിതരണവും നടക്കും. ഉച്ചയ്ക്കും രാത്രിയിലുമായി പതിനായിരത്തോളം പേർക്കായി നൽകുന്ന അന്നദാനത്തിനായി ക്ഷേത്രത്തിലെ ശിവശക്തി ഓഡിറ്റോറിയത്തിനു പുറമെ മറ്റൊരു പന്തലും കൂടി സജ്ജമാക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ചെയർമാൻ ഡോ. പി.വി. മധുസൂദനൻ, കൺവീനർ സി.എ. സിദ്ധാർഥൻ, തത്ത്വമസി ഗൾഫ് പ്രതിനിധി എൻ.ബി. ബിനീഷ് രാജ്, എൻ.എ. ബാലക്യഷ്ണൻ, കെ.കെ. സഹദേവൻ, കളത്തിൽ വിശ്വനാഥൻ, കെ.കെ. ശങ്കരനാരായണൻ, എൻ.വി. സുധാകരൻ എന്നിവർ ദേശവിളക്ക് മഹോത്സവ പരിപാടിക്ക് നേതൃത്വം വഹിക്കും.