കൊടകര: സ്ത്രീകളുടെ ശബരിമല, മദ്ധ്യകേരളത്തിലെ ശബരിമല എന്നീ പേരുകളിൽ അറിയപ്പെടുന്ന കൊടകര വാസുപുരം ആറേശ്വരം ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവം ഇന്ന് ആഘോഷിക്കും. പുലർച്ചെ നാലിന് അഭിഷേകങ്ങൾ, നിവേദ്യം, ഗണപതിഹോമം, ആറിന് ശാസ്താംപാട്ട്, ഉച്ചയ്ക്ക് ഒന്നിന് നവകം, പഞ്ചഗവ്യം, കലശപൂജകൾ, വൈകീട്ട് 4.30ന് അടന്തമേളം, ഏഴിന് ദീപാരാധന, എട്ടിന് അത്താഴപൂജ എന്നിവയാണ് പരിപാടികൾ.
ഇത്തുപ്പാടം സെന്റർ, ആറേശ്വരം യുവജനസംഘം ഇത്തുപ്പാടം, ആറേശ്വരം, വീട്ടിച്ചോട് യുവജനസംഘം, മൂലംകുടം സമുദായം, കോട്ടായി കാരണവർ, കിഴക്കുംമുറി യുവജനസംഘം, ആറേശ്വരം വടക്കുംമുറി സമാജം എന്നീ കാവടിസംഘങ്ങൾ ആഘോഷത്തിൽ പങ്കാളികളാകും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ഏർണോര് പ്രസാദ് നമ്പൂതിരി, മേൽശാന്തി കൂടപ്പുഴ ശിവദാസ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. അടന്തമേളത്തിന് കൊടകര ഉണ്ണിയും ശാസ്താംപാട്ടിന് തോട്ടയത്ത് ഗോപാലൻനായരും നേതൃത്വം നൽകും.