കൊടകര: കുന്നത്തൃക്കോവിൽ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവത്തോട് അനുബന്ധിച്ച് ആതിഥേയ കാവടിസംഘമായ കാവിൽ എൻ.എസ്.എസ് കരയോഗം സെറ്റിന്റെ കൊടിയേറ്റം ഇന്ന് രാവിലെ എട്ടിന് പൂനിലാർക്കാവ് ക്ഷേത്രമൈതാനിയിൽ നടക്കും. കരയോഗം ഭാരവാഹികളായ ഇ.വി. അരവിന്ദാക്ഷൻ, രാമചന്ദ്രൻ പയ്യാക്കൽ, ഉണ്ണി പോറോത്ത് എന്നിവർ കൊടിയേറ്റത്തിന് നേതൃത്വം നൽകും. ഡിസംബർ 13നാണ് കൊടകര ഷഷ്ഠി.