പഴയന്നൂർ: എസ്.എൻ.ഡി.പി യോഗം പഴയന്നൂർ പുത്തിരിത്തറ ശാഖാ ഓഫീസ് നാളെ വൈകിട്ട് മൂന്നിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.ആർ. രാജൻ അദ്ധ്യക്ഷനാകും. പീച്ചി യൂണിയൻ ചെയർമാൻ കെ.എസ്. സുബിൻ മുഖ്യാതിഥിയാകും. പി.കെ. സന്തോഷ് മുഖ്യ പ്രഭാഷണം നടത്തും. ശാഖാ ഓഫീസിന് സൗജന്യമായി സ്ഥലം നൽകിയ സരസിൽ സുരേഷ് ബാബുവിനെ ചടങ്ങിൽ ആദരിക്കുമെന്ന് ഭാരവാഹികളായ പി.ആർ. രാജൻ, പി.കെ. സുരേന്ദ്രൻ, സുരേഷ് ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.