മുറ്റിച്ചൂർ: കാൻസർ തുടങ്ങിയ മാരക രോഗബാധിതരായവരെ സഹായിക്കുന്നതിനും, വന്ദ്യവയോധികർക്ക് മാനസോല്ലാസവും ആരോഗ്യവും പകരുന്നതിനും ലക്ഷ്യമിട്ട് പടിയത്ത് സ്ഥാപിച്ച രേവ ഭാസ്കരൻ ഫൗണ്ടേഷൻ ട്രസ്റ്റിന്റെയും, പകൽ വീടിന്റെയും ഉദ്ഘാടനം കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സിജി മോഹൻ ദാസ് , ശോഭന ടീച്ചർ, അന്തിക്കാട് സെന്റ് ആന്റണീസ് ചർച്ച് വികാരി റവ. ഫാദർ ജോർജ്ജ് തേർമഠം ,മുറ്റിച്ചൂർ മഹല്ല് ഖത്തീബ് മുഹമ്മദ് മീരാൻ ദാരിമി അൽഹൈതമി, ഫൗണ്ടേഷൻ ചെയർമാൻ പി.കെ ഭാസ്കരൻ, പകൽ വീട് ഉപദേശക സമിതി കൺവീനർ സന്ദീപ് പൈനൂർ, അന്തിക്കാട് പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പ്രസംഗിച്ചു