margam-kali
മാള ഫൊറോന പള്ളിയിൽ സംഘടിപ്പിച്ച മെഗാ മാർഗംകളി

മാള: മാള ഫൊറോന പള്ളിയിൽ സംഘടിപ്പിച്ച മെഗാ മാർഗംകളി വിശ്വാസത്തിന്റെയും കലയുടെയും വേറിട്ട പ്രകടനമായി. ഇടവകയിലെ 520 പേരാണ് മെഗാ മാർഗം കളിയിൽ അണിനിരന്നത്. ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളിൽ നിന്നുള്ള രണ്ടര വയസ് മുതൽ 80 വയസ് വരെയുള്ളവരാണ് മാർഗംകളിയിൽ പങ്കെടുത്തത്. ഏറെ നാളത്തെ പരിശ്രമത്തിനും പരിശീലനത്തിനും ശേഷമാണ് കേന്ദ്രസമിതിയുടെ സംഘാടനത്തോടെ മാർഗംകളി അവതരിപ്പിച്ചത്. മെഗാ മാർഗംകളി കാണുന്നതിനായി നൂറ് കണക്കിന് പേരാണെത്തിയത്. കോഴിക്കോട് രൂപത ബിഷപ് മാർ വർഗീസ് ചക്കാലക്കൽ മാർഗം കളിക്ക് തിരിതെളിച്ചു. വികാരി ഫാ. പയസ് ചിറപ്പണത്ത്, കേന്ദ്രസമിതി പ്രസിഡന്റ് ലിന്റിഷ് ആന്റോ തുടങ്ങിയവർ സംസാരിച്ചു. . . .