മുല്ലശ്ശേരി: ഓട്ടോ ടാക്‌സി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പറമ്പന്തള്ളി ഷഷ്ടി ഉത്സവത്തിന് ബന്ധുവീട്ടിൽ വന്ന പൊങ്ങണംകാട് കൈപ്പുള്ളി ഷാജിയുടെ മകൻ ആദിത്ത് (7) ആണ് മരിച്ചത്.
റോഡ് മുറിച്ച് കടക്കവേ ഓട്ടോ ടക്‌സി ഇടിച്ച് ഗുരുതര പരക്കേറ്റ് കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച്ച രാവിലെ മരിച്ചു. സംസ്‌കാരം നടത്തി. വില്ലടം ഗവ. സ്‌ക്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അമ്മ: ധന്യ. സഹോദരൻ: അശ്വിൻ.