ramesh-chennithala

തൃശൂർ: ശബരിമലയിൽ നടക്കുന്നത് സി.പി.എം - ബി.ജെ.പി ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ശശികലയെയും കെ. സുരേന്ദ്രനെയും അറസ്റ്റ് ചെയ്തത് സി.പി.എം-ബി.ജെ.പി ഒത്തുകളിയുടെ ഭാഗമായാണ്. ശബരിമലയിൽ മന:പൂർവം കലുഷിതമായ അന്തരീക്ഷം സർക്കാരുണ്ടാക്കുകയാണ്. അനാവശ്യമായ നിയന്ത്രണം തീർത്ഥാടകർക്ക് ദുരിതമായി. ഇത് പിൻവലിക്കണം. തീർത്ഥാടകർക്ക് സൗകര്യമൊരുക്കേണ്ട സർക്കാർ അവരെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ശബരിമലയെ തകർക്കാനുള്ള അജൻഡയുടെ ഭാഗമാണോ സർക്കാർ നീക്കമെന്ന് സംശയിക്കുന്നതായും ചെന്നിത്തല പറഞ്ഞു.