b-d-j-s
ബി.ഡി.ജെ.എസ് തൃശൂർ ജില്ലാ പ്രസിഡന്റ് കെ.വി.സദാനന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു

തൃശൂർ : ശബരിമലയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് ബി.ഡി.ജെ.എസ് തൃശൂർ നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ഹിന്ദു വിശ്വാസങ്ങൾക്ക് നേരെ പൊലീസ് നടത്തുന്ന അതിക്രമങ്ങൾക്കും ശബരിമല തീർത്ഥാടകർ നേരിടുന്ന ബുദ്ധിമുട്ടുകൾക്കും സർക്കാർ മറുപടി പറയണമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് കെ.വി.സദാനന്ദൻ പറഞ്ഞു.

തൃശൂർ നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥ് സംഘടനാ സന്ദേശം നൽകി. ജില്ലാ സെക്രട്ടറി ഡി. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ഇന്ദിരാദേവി ടീച്ചർ, ഡോ. ക്യാപ്റ്റൻ കെ.കെ ദാമോദരൻ എന്നിവർ മുഖ്യാതിഥികളായി. മണ്ഡലം വൈസ് പ്രസിഡന്റ്മാരായ എൻ.വി രഞ്ജിത്ത്, പി.എ മോഹൻദാസ്, ലീല നാരായണൻ, മണ്ഡലം സെക്രട്ടറിമാരായ എൻ.വി മോഹൻദാസ്, കെ.യു വേണുഗോപാൽ, സുധൻ പുളിക്കൽ, ജോയിന്റ് സെക്രട്ടറിമാരായ എം.ഡി മുകേഷ്, പി.എസ് ലക്ഷ്മണൻ, സേതു മാധവൻ, മണ്ഡലം ട്രഷറർ പി.എൻ അനിൽ, മേഖല പ്രസിഡന്റുമാരായ രഘു എരണേഴത്ത്, കെ.എം സന്തോഷ്, ഗോപകുമാർ പൂത്തോൾ, കെ.കെ ഭഗീരഥൻ, പി.കെ മോഹൻദാസ്, പ്രകാശൻ നെല്ലങ്കര, ബി.ഡി.വൈ.എസ് ഭാരവാഹികളായ കെ.കെ സതീഷ്, പ്രവീൺ (കണ്ണൻ) പുതൂർക്കര, പ്രമീഷ് കെ. പ്രേമദാസ്, സുധീർ നെല്ലങ്കര, പി.എൻ അഭിലാഷ് എന്നിവർ നേതൃത്വം നൽകി. യോഗത്തിന് മണ്ഡലം വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ പെരിങ്ങാവ് സ്വാഗതവും മണ്ഡലം സെക്രട്ടറി എ.ടി സന്തോഷ് നന്ദിയും പറഞ്ഞു. . . .