sudhakaran

തൃശൂർ: കോൺഗ്രസ് അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം നടത്തുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശ്വാസം തകർക്കപ്പെടുന്നിടത്ത് അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കോൺഗ്രസിനുണ്ട്. ശബരിമലയിൽ ബി.ജെ.പിക്കാരാണ് പുതിയ ആക്ടിവിസ്റ്റുകൾ. ബി.ജെ.പി നാടകം അവസാനിപ്പിച്ച് ശബരിമല വിഷയത്തിൽ ഓർഡിനൻസ് ഇറക്കണം. സത്യസന്ധമായ രാഷ്ട്രീയത്തിന്റെ വക്താവാണ്‌ കോൺഗ്രസ് പ്രസിഡന്റ്. നാക്കിന്റെ ഗുണം കൊണ്ട് സ്വന്തം സഹപ്രവർത്തകരെയും ഘടകകക്ഷി നേതാക്കളെയും അതൃപ്തിയിലാക്കുകയാണ് പിണറായി വിജയൻ. വിഷയ ദാരിദ്ര്യം കൊണ്ടാണ് ഉപദേശക കൂട്ടമെന്നും സുധാകരൻ പറഞ്ഞു. വൈസ് പ്രസിഡന്റ് ബി. മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്‌സൺ, വൈസ് പ്രസിഡന്റ് എസ്. രവീന്ദ്രൻ, കെ.എസ്. സുകുമാർ എന്നിവർ പ്രസംഗിച്ചു.