thanalveedu
അന്തിക്കാട് ഗ്രാമപഞ്ചായത്ത് നിർമ്മിച്ച തണൽ വീട് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു.

അന്തിക്കാട്: ആഗോളവത്കരണം വയോജനങ്ങളെ മാനസികമായും ശാരീരികമായി സാമ്പത്തികമായും തകർത്ത് കളഞ്ഞതായും അവരെ കാത്തുസംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. അന്തിക്കാട് പഞ്ചായത്ത് 34 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച തണൽ വീട് തുറന്നുകൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റ വലിയ മുതൽക്കൂട്ടും വലിയ സമ്പത്തുമാ യി വയോജനങ്ങളെ പരിഗണിക്കുന്ന പുതുതലമുറ വളർന്ന് വരണമെന്നും സർക്കാർ അതിന അനുസൃതമായ വയോജന നയങ്ങൾ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. വീടിന്റെ മൂലകളിൽ ഭാരമായി മാറുന്ന വൃദ്ധരെ വലിയ ആദരവോടെ പരിഗണിക്കുന്ന രീതിയിൽ പ്രവർത്തനം ആരംഭിച്ച അന്തിക്കാട്ടെ തണൽ വീട് മറ്റ് പഞ്ചായത്തുകൾക്കും സംസ്ഥാനത്തിനും മാതൃകയാകട്ടെയെന്നും വി.എസ് പറഞ്ഞു. ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷയായി.

അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ, വൈസ് പ്രസിഡന്റ് ജ്യോതി രാമൻ, ജനപ്രതിനിധികളായ മേനുജ പ്രതാപൻ, വി.എ. ദിവാകരൻ, സുമൈറ ബഷീർ, എ.ബി. ബാബു, കെ.കെ. ശോഭന, മിനി ചന്ദ്രൻ, സരുൺ പൈനൂർ, ഷാജു മാളയേക്കൽ, രാധിക മുകുന്ദൻ, മധു വാലപറമ്പിൽ, സുമ സന്തോഷ്, ശാന്ത സോളമൻ, സരിത സുരേഷ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.ഐ. ചാക്കോ, ഷിബു കൊല്ലാറ, വി.കെ. മോഹനൻ, സുബിൻ കരാമാക്കൽ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ മണി ശശി, പഞ്ചായത്ത് സെക്രട്ടറി പി.ജി. വസന്തകുമാർ എന്നിവർ സംസാരിച്ചു.