തൃശൂർ: കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡലിന്റെ ദൗർബല്യങ്ങളാണ് സമകാലിക സംഭവങ്ങളിലൂടെ പുറത്തുവരുന്നതെന്ന് സുനിൽ പി. ഇളയിടം. ഇന്ത്യയിലെ പിന്നാക്ക സംസ്ഥാനങ്ങൾ എന്നറിയപ്പെടുന്ന സ്ഥലങ്ങളിൽ പോലും നടക്കാത്ത തരത്തിലുള്ള പ്രക്ഷോഭങ്ങളാണ് ഇവിടെ നടക്കുന്നത്. നമ്മുടെ നവോത്ഥാനത്തിന്റെ പരിമിതികളെയാണ് ഇതു പ്രകടമാക്കുന്നത്. അതേസമയം നിരാശപ്പെടേണ്ടതില്ല . സമത്വസംഗമത്തിന്റെ ഭാഗമായി ആചാരലംഘനങ്ങളുടെ കേരളം എന്ന വിഷയത്തിൽ സാഹിത്യ അക്കാഡമിയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി ദളിത് നേതാവ് എം. ഗീതാനന്ദൻ, ശ്രീചിത്രൻ, ഡോ. എ.കെ. ജയശ്രീ, കെ.എൻ. പ്രഭാകരൻ, ശീതൾ ശ്യാം, ജോളി ചിറയത്ത്, ഇ.എം. സതീശൻ, ആലങ്കോട് ലീലാകൃഷ്ണൻ, ഷീന ജോസ്, പ്രൊഫ. സി. വിമല, ശ്രീജിത പി.വി, പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി, ടാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ഫൈസൽ ഫൈസു, അഡ്വ. ആർ.കെ. ആശ, ലസ്ലി അഗസ്റ്റിൻസ മായ എസ് പി തുടങ്ങിയവർ സംസാരിച്ചു. നഗരം ചുറ്റി സമത്വ സംഗമറാലിയും സംഗീതനിശയും നടന്നു.