vettikuzhi
നിർമ്മാണം പൂർത്തിയാകുന്ന വെട്ടിക്കുഴി പാലം

അതിരപ്പിള്ളി: പഞ്ചായത്തിലെ വെട്ടിക്കുഴിപ്പാലം നിർമ്മാണം പൂർത്തിയാകുന്നു. 15 വർഷമായി തകർന്നു കിടക്കുന്ന പാലമാണ് പുതുക്കി നിർമ്മിച്ചത്. 2019 ജനുവരിയിൽ ഇതു പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. ലോക ബാങ്കിന്റെ സഹായത്തോടെ അമ്പത് ലക്ഷം രൂപ ചെലവിലാണ് പാലം പുതുക്കി നിർമ്മിച്ചത്. പഞ്ചായത്തിന്റെ പദ്ധതി തനതുഫണ്ടിൽ നിന്ന് പാലത്തിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്ക് 42 ലക്ഷം രൂപയും അനുവദിച്ചിരുന്നു. അപ്രോച്ച് റോഡിന് 20 ലക്ഷം, റോഡ് നിർമ്മാണത്തിന് 14 ലക്ഷം, കലുങ്ക്-കാന എന്നിവക്കായി എട്ടര ലക്ഷം രൂപ എന്നിവക്കാണ് പഞ്ചായത്ത് ഫണ്ട് നൽകിയത്.