തൃശൂർ : തൃശൂർ അതിരൂപതാ മുഖപത്രമായ കത്തോലിക്കാ സഭയുടെ 2019ലെ കലണ്ടറിൽ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ ചിത്രവും. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ ജയിൽലായിരുന്നു. തുടർന്ന് ഉപാധികളോടെയാണ് ജാമ്യം നൽകിയത്. ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജന്മദിന ദിവസം സൂചിപ്പിച്ചുള്ളതാണ് ഫോട്ടോ. മാർച്ച് 25നാണ് ഫ്രാങ്കോയുടെ ജന്മദിനം. അതിനിടെ കലണ്ടറിനെതിരെ വ്യാപക പ്രതിഷേധവുമുണ്ട്. ബിഷപ്പിനെ കൈവിടാത്തത് സഭയ്‌ക്ക് നാണക്കേടാണെന്നാണ് വിമർശകരുടെ ആരോപണം.
ജാമ്യം ലഭിച്ച ബിഷപ്പിന് ജലന്ധർ രൂപത വലിയ സ്വീകരണം ഒരുക്കിയിരുന്നു. പ്രത്യേക ദിവ്യബലി അർപ്പിച്ചിരുന്നു. ഇതിനു പിന്നാലെ പീഡനക്കേസിൽ സാക്ഷിയായ വൈദികൻ ദുരൂഹസാഹചര്യത്തിൽ മരിച്ചതും ഫ്രങ്കോയെ സംശയമുനയിൽ നിറുത്തി. അതിനിടെയാണ് കലണ്ടർ വിവാദമുണ്ടായത്.