manasikam
പരിപാടിയിൽ നിന്ന്.

വാടാനപ്പിള്ളി: തളിക്കുളം പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സമ്പൂർണ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് അംഗങ്ങൾക്കും ആശാ വർക്കർമാർ, അംഗനവാടി വർക്കർമാർ എന്നിവർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ രജനി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ ബാബു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത പി.ഐ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.പി.കെ സുഭാഷിതൻ, പഞ്ചായത്തംഗങ്ങളായ സുമന ജോഷി, സിന്ധു ബാലൻ, കൃഷ്ണഘോഷ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ: നിജു ജോർജ്, ഡോ: കേതുൽ പ്രമോദ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശീതൾ പ്രദീപ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ടി.പി ഹനീഷ് കുമാർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ടി സുജിത്ത്, പി.എം വിദ്യാസാഗർ, എം.ബി ബിനോയ്, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരായ സീനത്ത് ബിവി സി.ഐ, ഇ.എ മായ, കെ. ബി രമ്യ എന്നിവർ ക്ലാസെടുത്തു