മണ്ണുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രളയക്കെടുതി മൂലം നാശനഷ്ടങ്ങൾ സംഭവിച്ച അംഗങ്ങൾക്ക് സാമ്പത്തിക സഹായവും ചികിത്സാ സഹായവും നൽകി. മണ്ഡലം ചെയർമാൻ വി.ടി. ജോർജ്ജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.ഡി. പാപ്പച്ചൻ അദ്ധ്യക്ഷനായി. യൂത്ത് വിംഗ് സെക്രട്ടറി നെബി മേനാച്ചേരി, ട്രഷറർ ടി.കെ. മധു, യൂത്ത് വിംഗ് പ്രസിഡന്റ് പിന്റോ മേനാച്ചേരി, ജോമോൻ ചിറയത്ത് എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് മോഹൻദാസ് നെല്ലിപ്പറമ്പിൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി മുരളി പരുമ്പറമ്പിൽ നന്ദിയും പറഞ്ഞു.