പേരാമംഗലം: സംസ്ഥാന സർക്കാറിന്റെ മികച്ച കർഷകനുള്ള 'ക്ഷോണിമിത്ര' അവാർഡ് നേടിയ വർഗീസ് തരകനെ പേരാമംഗലം സ്‌കൂളിൽ നടന്ന ചടങ്ങിൽ ആദരിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു വർഗീസ് അവാർഡ് ജേതാവിനെ പൊന്നാട അണിയിച്ചു. പി.ടി.എ പ്രസിഡന്റ് കെ.വി. ഷാജു അദ്ധ്യക്ഷനായി. വാർഡ് മെമ്പർ സി.പി. ജോയ് ആശംസകളർപ്പിച്ചു. എൽ.പി പ്രധാന അദ്ധ്യാപകൻ കെ. കൃഷ്ണൻകുട്ടി, പ്രിൻസിപ്പൽ കെ. സ്മിത എന്നിവർ സംബന്ധിച്ചു.
ഡെപ്യൂട്ടി എച്ച്.എം: എം.എസ്. രാജു സ്വാഗതവും എം.എം. ദിവാകരൻ നന്ദിയും പറഞ്ഞു. വേലൂർ പഞ്ചായത്തിലെ കുറുമാലിയിൽ സ്വന്തം ഉടമസ്ഥതയിലുള്ള അഞ്ചേക്കർ കുന്നിൻ പ്രദേശത്താണ് മാവിൻ തോട്ടമടക്കമുള്ള പ്രകൃതി സൗഹൃദ വനം വർഗീസ് തരകൻ ഒരുക്കിയെടുത്തത്. ഐക്യരാഷ്ട്രസഭാ പ്രതിനിധിസംഘം വർഗീസ് തരകന്റെ കൃഷിസ്ഥലം സന്ദർശിച്ച് വിശദമായ പഠന നടത്തിയിട്ടുണ്ട്. പേരാമംഗലം സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് കൂടിയാണ് വർഗീസ് തരകൻ.