പെരിങ്ങോട്ടുകര: താന്ന്യം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി ജനറൽ വിഭാഗത്തിൽ പെട്ട 180 പേർക്ക് കട്ടിലുകൾ വിതരണം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീല വിജയകുമാർ വിതരണോദ്‌ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി അനിൽ കുമാർ, സെക്രട്ടറി പി. വി സാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അബൂബക്കർ വി.ജെ , മീന സുനിൽ തുങ്ങിയവർ സംസാരിച്ചു. 5,78,500 രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചിട്ടുള്ളത് .