കയ്പ്പമംഗലം : ചട്ടവിരുദ്ധമായി നിയമനം നടത്തിയതിലൂടെ നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.ടി ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് ആവശ്യപെട്ടു. ബന്ധു നിയമന വിവാദത്തിൽ പെട്ട കെ.ടി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കൊപ്രക്കളത്ത് നടത്തിയ പ്രതിഷേധ തെരുവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എ സാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ. പി.എച്ച് മഹേഷ് മുഖ്യാതിഥിയായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദ് , എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഫ്‌സൽ യൂസഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് കെ.കെ സക്കരിയ്യ, ടി.കെ ഉബൈദ്, പുത്തൻകുളം സെയ്തു ഹാജി, പി.എം അക്ബറലി, ഇ. ഇച്ച് മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.