ചാവക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് എം.ഒ. ജോൺ അനുസ്മരണ ദിനം സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. സി.എം.എ ജനറൽ സെക്രട്ടറി ജോജി തോമസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.കെ. നടരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. വനിതാ വിംഗ് പ്രസിഡന്റ് ഫാദിയ ഷഹീർ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ഷിബു എന്നിവർ സംസാരിച്ചു. സി.ഡി. തമ്പി, കെ.എൻ. സുധീർ, പി.എം. ജാഫർ, പി.എസ്. അക്ബർ, ആറ്റൂർ രാജൻ, ലിമ ജാഫർ, രതി രാജൻ എന്നിവർ അനുസ്മരണ ദിന പരിപാടിക്ക് നേതൃത്വം വഹിച്ചു.