ചാവക്കാട് : പാലയൂർ ഡോബിപ്പടിയിൽ യാത്രക്കാരെ ഇറക്കാൻ നിറുത്തിയിരുന്ന സ്വകാര്യ ബസിൽ ആര്യഭട്ട കോളേജ് വിദ്യാർത്ഥിനികളുമായി പോയിരുന്ന മിനി ബസിടിച്ച് 17 വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. സ്നേഹ (18), മുഹ്ജ (19), നൗഫിത (17), തീർത്ഥ (16), ഹംദ (18), ഹുസ്ന (18), രുക്മ (17), രവീണ (19), നൂർജഹാൻ (17), സനൂഫ (18), കൃഷ്ണ (18), അരുണിമ (18), ലക്ഷ്മി പ്രിയ (17), ദേവിക (18), ഫാസില (17) ഫാത്തിമാബി (18), രജിത (19) എന്നിവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകീട്ട് 4:45നാണ് അപകടം. എളവള്ളി , പാവറട്ടി , വെന്മേനാട്, മരതയൂർ, മുല്ലശ്ശേരി ഭാഗങ്ങളിലുള്ളവരായിരുന്നു വിദ്യാർത്ഥിനികൾ. ബ്രേക്ക് പോയതിനെ തുടർന്ന് ബസ് നിറുത്തിയിട്ടിരുന്ന ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. ബസിനകത്ത് സീറ്റിലും കമ്പിയിലും ഇടിച്ചുമാണ് മുഴുവൻ വിദ്യാർത്ഥിനികൾക്കും പരിക്കേറ്റത്. സ്വകാര്യ ബസിന്റെ പിൻവശത്തെ ചില്ലു തകർന്നു. പൊലീസ് സ്ഥലത്തെത്തി. . .