iranikkulam
ഐരാണിക്കുളം സർക്കാർ ഹയർ സെക്കൻ‌ഡറി സ്‌കൂളിലെ പുതിയ കെട്ടിടം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.

മാള: ഐരാണിക്കുളം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിടം തുറന്നു. മുൻ എം.എൽ.എ ടി.എൻ. പ്രതാപന്റെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഇതോടൊപ്പം ബാഡ്മിന്റൺ കോർട്ടും നിർമ്മിച്ചിട്ടുണ്ട്. പുതിയ കെട്ടിടം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. ബാഡ്മിന്റൺ കോർട്ട് ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് അംഗം നിർമ്മൽ സി. പാത്താടൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ഡി. പോൾസൺ, ഇ. കേശവൻകുട്ടി, ഉഷ സദാനന്ദൻ, സിൽവി സേവ്യർ, പി.എസ്. സന്തോഷ്‌കുമാർ, ഷീബ ഷാജു, നന്ദിത വിനോദ്, കെ.കെ. രാജു തുടങ്ങിയവർ സംസാരിച്ചു.