മുണ്ടൂർ: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പെരിങ്ങന്നൂർ കുടിവെള്ള പദ്ധതി ഡോ. പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു വർഗീസ് അദ്ധ്യക്ഷനായി. കയ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.ജെ. ആന്റോ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി. കുരിയാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം പി.കെ. പുഷ്പാകരൻ, പഞ്ചായത്ത് അംഗം ഷീല സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ഗണേഷ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.എ. രഘുനന്ദനൻ, എ.ടി. കൊച്ചുമേരി, സി.പി. ജോയ്, ജിമ്മി ചൂണ്ടൽ, (മുൻ വൈസ് പ്രസിഡന്റ്), ലിന്റി ഷിജു, തങ്കമ്മ ലോറൻസ്, ഓമന രമണൻ, ഷീന സുനിൽകുമാർ, മിനി പുഷ്‌കരൻ, കെ.എസ്. മനോജ് എന്നിവർ സംസാരിച്ചു.