ചാവക്കാട്: പണ്ഡിത സമൂഹത്തിന്റെ വേഷത്തെയും വിശ്വാസത്തെയും അവഹേളിച്ച കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ മാപ്പ് പറയണമെന്ന് മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി. ഇസ്‌ലാമിനെ മോശമാക്കാൻ ആർ.എസ്.എസിന്റെ വാക്കാണ് അബ്ദുൽ ഖാദർ കടമെടുത്തതെന്നു മുസ്‌ലിം ലീഗ് കുറ്റപ്പെടുത്തി.

മണ്ഡലത്തിലെ വികസന കാര്യത്തിൽ യാതൊരു ശ്രദ്ധയും കാണിക്കാതെ സർവ രംഗത്തും പിറകോട്ടു നയിച്ച എം.എൽ.എ ജനശ്രദ്ധ തിരിക്കാൻ പണ്ഡിത സമൂഹത്തിനു നേരെ തിരിഞ്ഞത് ഏറെ പ്രതിഷേധാർഹമാണ്. 13 കൊല്ലം ഗുരുവായൂരിന്റെ ജനപ്രതിനിധിയായ ഒരാൾ നയിക്കുന്ന ജാഥയിൽ താൻ നടത്തിയ വികസന പ്രവർത്തനങ്ങളെ കുറിച്ച് ഒരു വാക്കെങ്കിലും കേൾക്കാൻ ജനങൾക്ക് ആകാംക്ഷയുണ്ട്. വിടുവായത്തം കൊണ്ട് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കേണ്ടെന്നും മുസ്‌ലിം ലീഗ് ഗുരുവായൂർ മണ്ഡലം പ്രസ്താവനയിൽ പറഞ്ഞു.

പ്രസിഡന്റ് ആർ.വി. അബ്ദുറഹീം അദ്ധ്യേക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എ.കെ. അബ്ദുൽ കരീം, വി.കെ. യൂസഫ്, ലത്തീഫ് ഹാജി ചേറ്റുവ, മന്നലംകുന്നു മുഹമ്മദുണ്ണി, കെ.വി. അബ്ദുൽ ഖാദർ, എ.എ. മജീദ്, ലത്തീഫ് പാലയൂർ, ഫൈസൽ കണ്ണമ്പുള്ളി എന്നിവർ സംസാരിച്ചു.