cor
കോർപറേഷൻ പ്രതിപക്ഷം കസേരയുമായി നടത്തിയ പ്രതിഷേധ പ്രകടനം

തൃശൂർ: കോർപറേഷൻ മേയറുടെ കസേര പിടിച്ചെടുക്കാനുള്ള ഭരണപക്ഷത്തിന്റെ കസേരകളിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ കസേരയുമേന്തി പ്രകടനം നടത്തി പ്രതിഷേധിച്ചു. കോർപറേഷൻ ഭരണ സ്തംഭാനാവസ്ഥ പരിഹരിക്കണമെന്നും ഭരണ സ്തംഭനം മൂലം സാധാരണ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് അഡ്വ. എം.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഉപനേതാവ് ജോൺ ഡാനിയൽ അദ്ധ്യക്ഷനായി. കൗൺസിലർമാരായ എ. പ്രസാദ്, വിദ്യാഭ്യാസ ചെയർമാൻ ലാലി ജെയിംസ് എന്നിവർ സംസാരിച്ചു.