തൃശൂർ: ഗജ ചുഴലിക്കാറ്റ് ബാധിച്ച തമിഴ്‌നാട്ടിലെ നാഗപട്ടണം, പുതുക്കോട്ടൈ, തഞ്ചാവൂർ, തിരുവാരൂർ തുടങ്ങിയ തീരദേശ ജില്ലകളിലെ ദുരിതബാധിതരെ സഹായിക്കാൻ ജില്ലയിലെ കളക്ടറേറ്റിൽ റിലീഫ് കളക്‌ഷൻ സംവിധാനം തുടങ്ങി. ബെഡ് ഷീറ്റ്, പുതപ്പ്, പായ, ഡറീസ്, സാരി, ലുങ്കി, മുണ്ട്, നൈറ്റി, സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമുള്ള അടിവസ്ത്രങ്ങൾ, തോർത്ത്, സാനിറ്ററി നാപ്കിൻസ്, അഡൾട്ട് ഡൈപ്പർ, ടോർച്ച്, ബാറ്ററി, റബർ-പ്ലാസ്റ്റിക് ചെരുപ്പുകൾ, കൊതുക് തിരികൾ, ബേബി ഡയപ്പർ, മെഴുകുതിരി, തീപ്പെട്ടി, കുളിക്കാനുള്ള സോപ്പ്, തുണിത്തരങ്ങൾ തുടങ്ങി പുതിയതായ സാധനസാമഗ്രികൾ നൽകണമെന്ന് ജില്ലാ കളക്ടർ ടി.വി അനുപമ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടണം. ഫോൺ : 0487-2362424, 8547610089 (ദുരനന്തനിവാരണ ഡെപ്യൂട്ടി കളക്ടർ). . . ..