ഒല്ലൂർ: സമൂഹത്തിലെ വിവിധ രംഗങ്ങളിൽ ഇരയാക്കപ്പെടുന്നവർ അധികമായിക്കൊണ്ടിരിക്കുന്നുവെന്നും അവർ മാറ്റി നിറുത്തപ്പെടേണ്ടവരല്ലെന്നും ഡോ. ഖദീജ മുംതാസ്. പുരുഷാധിപത്യ സമൂഹത്തിൽ ഇരകളായവരുടെ അതിജീവനം അനിവാര്യമാണ്. 'മീ ടൂ'' പോലുള്ള കാമ്പയിനുകൾ ഇതിനുള്ള തുറന്ന വേദികളാണ് സൃഷ്ടിക്കുന്നത്.
ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിൽ വെളിപ്പെടുത്തലിലെ തനതാനുഭവങ്ങൾ എന്ന എന്ന വിഷയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സീനിയ ടോം സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. കെ. ജയകുമാർ അദ്ധ്യക്ഷനായിരുന്നു. ശ്രീ ഷാജു മാത്യു, ഡോ. ദിവ്യ, സജീവ് എസ്. മേനോൻ, ഹണി സാബു എന്നിവർ സംസാരിച്ചു.