പുതുക്കാട്: മടവാക്കര റോഡിലെ കാഴ്ച കടവിനോട് ചേർന്ന് മണലിപ്പുഴയിലാണ് എട്ട് ചാക്ക് കാറ്ററിംഗ് മാലിന്യം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നെന്മണിക്കര പഞ്ചായത്ത് ഹെൽത്ത് ഇൻസ്പക്ടർ, പി.ആർ. ജയകുമാർ സ്ഥലത്തെത്തി പരിശോധന നടത്തി. പുതുക്കാട് പൊലീസിൽ പരാതി നൽകി. ആനക്കല്ലിൽ പ്രവർത്തിക്കുന്ന സെന്റർ ടെയ്സ്റ്റ് എന്ന സ്ഥാപനത്തിന്റേതാണ് പുഴയിൽ ഉപേക്ഷിച്ച മാലിന്യം. കുടിവെള്ള സ്രോതസായ മണലിപ്പുഴയിലും പുഴയോട് ചേർന്ന തലോർ കായലിലും വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നത് മൂലം അധികൃതരും പൊതുജനങ്ങളും പൊറുതിമുട്ടിയിരിക്കുകയാണ്.