വാടാനപ്പിള്ളി: ഊട്ടിയിൽ ഉല്ലാസയാത്ര പോയി മടങ്ങുന്നതിനിടെ മേട്ടുപ്പാളയത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഭക്ഷ്യവിഷബാധ. വയറുവേദനയും വയറിളക്കവും ഓക്കാനവും തലവേദനയും മൂലം നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ നിന്ന് ഉല്ലാസയാത്രയ്ക്ക് പോയ കുട്ടികൾക്കാണ് വിഷബാധയേറ്റത്. സ്കൂളിലെ 8, 10 ക്ലാസുകളിലെ 50-ഓളം വിദ്യാർത്ഥികളാണ് അദ്ധ്യാപകർക്കൊപ്പം കഴിഞ്ഞ ഞായറാഴ്ച്ച ഊട്ടിയിലേക്ക് യാത്ര പോയത്. തിങ്കളാഴ്ച രാത്രി മടങ്ങുന്നതിനിടയിൽ മേട്ടുപ്പാളയത്തെ ഹോട്ടലിൽ നിന്ന് കുറച്ചു പേർ ചിക്കൻ ഫ്രൈഡ് റൈസ് കഴിച്ചിരുന്നു. മറ്റുള്ളവർ മറ്റൊരു ഹോട്ടലിൽ നിന്ന് ചപ്പാത്തിയും കഴിച്ചു. ഫ്രൈഡ് റൈസ് കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഭക്ഷണം കഴിച്ചുള്ള യാത്രയ്ക്കിടയിൽ വിദ്യാർത്ഥികൾക്ക് വയറുവേദന അനുഭവപ്പെട്ടു. കൂടാതെ ഛർദിയും തലവേദനയും ഉണ്ടായി.. ക്ഷീണിതരായ കുട്ടികൾ വരുന്ന വഴിക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമായി. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ കുട്ടികൾക്ക് വീണ്ടും വയറിളക്കവും ഉണ്ടായി. തളിക്കുളം, വാടാനപ്പിള്ളി, താന്ന്യം, ഏങ്ങണ്ടിയൂർ , ഒരുമനയൂർ മേഖലയിലെ കുട്ടികളാണ് ഉല്ലാസയാത്രയ്ക്ക് പോയിരുന്നത്. ഭക്ഷണത്തിൽ നിന്നാണ് കുട്ടികൾക്ക് ഭക്ഷ്യവിഷ ബാധയേറ്റതെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ് . . . .