തൃശൂർ: ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ സർക്കാർ ഭയക്കുന്നത് കൊണ്ടാണ് കള്ളക്കേസുകൾ കെട്ടിച്ചമച്ച് ജയിലിനകത്തിടുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ പറഞ്ഞു. യുവമോർച്ച ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സുരേന്ദ്രൻ പുറത്തിറങ്ങാതിരിക്കാൻ കേരള സർക്കാർ കള്ളക്കേസുകൾ കെട്ടിച്ചമയ്ക്കുകയാണ്. പുറത്ത് നിൽക്കുന്ന സുരേന്ദ്രനേക്കാൾ ശക്തനാണ് അകത്ത് നിൽക്കുന്ന സുരേന്ദ്രനെന്ന് സർക്കാർ തിരിച്ചറിയണമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ജോർജ്ജ്, ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി, ട്രഷറർ സബീഷ് മരതയൂർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷൈൻ നെടിയിരുപ്പിൽ, ബാബു വലിയവീട്ടിൽ എന്നിവർ സംസാരിച്ചു.