കുറ്റിച്ചിറ: കുണ്ടുകുഴിപ്പാടം വെസ്റ്റ് എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ 11-ാം വാർഷിക പൊതുയോഗവും കുടുംബ സംഗമവും അവാർഡ് ദാനവും നവംബർ 25ന് രാവിലെ പത്തിന് ശാഖാ പ്രസിഡന്റ് പി.ജി. സന്തോഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരും. എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.വി. ദിനേഷ് ബാബു മുഖ്യാതിഥിയാകും.

യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിളളി, യോഗം ഡയറക്ടർമാരായ എം.കെ. സുനിൽ, പി.എസ്. രാധാകൃഷ്ണൻ, യൂണിയൻ കൗൺസിലർമാരായ ടി.കെ. മനോഹരൻ, പി.ആർ. മോഹനൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.സി. മനോജ്, ക്ഷേത്രം മേൽശാന്തി സഹദേവൻ കത്രേഴത്ത്, സ്‌കൂൾ ക്ഷേത്രസമിതി പ്രസിഡന്റ് സ്റ്റാർലി തോപ്പിൽ, സമിതി സെക്രട്ടറി എ.വി. സുധീഷ് മറ്റ് ശാഖാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.