jaadha
മുരളി പെരുനെല്ലി എം.എൽ.എ നയിക്കുന്ന സി .പി .എം മണലൂർ മണ്ഡലം ജനമുന്നേറ്റ ജാഥ .

കാഞ്ഞാണി: സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം മുരളി പെരുനെല്ലി എം.എൽ.എ നയിക്കുന്ന മണലൂർ ഏരിയാ ജനമുന്നേറ്റ ജാഥയ്ക്ക് വിളക്കുംകാലിൽ സ്വീകരണം നൽകി . ചൊവ്വാഴ്ച ചൂണ്ടൽ പഞ്ചായത്തിലെ പെരുമണ്ണ് നിന്നാരംഭിച്ച കാൽനട ജാഥ 26 കേന്ദ്രങ്ങളിൽ പര്യടനം നടത്തി. വെള്ളിയാഴ്ചയിലെ ജാഥ കാരമുക്കിലെ വിളക്കും കാൽ സെന്ററിൽ നിന്നാരംഭിച്ച് വാടാനപ്പള്ളി സെന്ററിൽ സമാപിച്ചു. വൈ. ക്യാപ്റ്റൻ കെ.എഫ് ഡേവിസ് , മാനേജർ ടി. വി ഹരിദാസൻ , എരിയ സെക്രട്ടറി സി. കെ വിജയൻ,​ വി. എൻ സുർജിത്ത്,​ പി..വി രവീന്ദ്രൻ. കെ.എ വിശ്വംഭരൻ, ഗീത ഭരതൻ,​ കെ. സി പ്രസാദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ശനിയാഴ്ച രാവിലെ മണലൂർ കമ്പനി സെന്ററിൽ നിന്നാരംഭിച്ച് മുല്ലശ്ശേരിയിലെ പറമ്പൻ തളി ലക്ഷം വീട് പരിസരത്ത് ജാഥ സമാപിക്കും .