thrikarthika-ponkala
പെരിഞ്ഞനം വെസ്റ്റ് കിഴക്കേടത്ത് ദൈവത്തും പറമ്പ് ഉമാമഹേശ്വര ക്ഷേത്രത്തിൽ തൃക്കാർത്തിയോടനുബന്ധിച്ച് ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നു.

കയ്പ്പമംഗലം: പെരിഞ്ഞനം വെസ്റ്റ് കിഴക്കേടത്ത് ദൈവത്തും പറമ്പ് ഉമാമഹേശ്വര ക്ഷേത്രത്തിൽ തൃക്കാർത്തികയോട് അനുബന്ധിച്ച് ദേവിക്ക് പൊങ്കാല സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തി മണക്കാട്ടുപടി രതീഷ് മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം വനിത കമ്മിറ്റി പ്രസിഡന്റ് അല്ലി പുരുഷോത്തമൻ പൊങ്കാല അടുപ്പിലേക്ക് അഗ്‌നി പകർന്നു. ക്ഷേത്രം ഭാരവാഹികളായ കെ.വി ഗോപി, സന്തോഷ്, സുഭാഷ്, ഉല്ലാസ്, സിദ്ധൻ എന്നിവർ നേതൃത്വം നൽകി. . .