vijayikalaaya-erumapetty-
വിജയികളായ എരുമപ്പെട്ടി സ്കൂൾ ടീം

എരുമപ്പെട്ടി: റിലയൻസ് യൂത്ത് സ്‌പോർട്‌സ് തൃശൂർ സോണൽ ഫുട്‌ബാൾ മത്സരത്തിൽ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ജേതാക്കളായി. തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെന്റ് അലോഷ്യസ് സ്‌കൂളിന്റെ എഫ്.സി കേരള അക്കാഡമിയെയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. അണ്ടർ 17 വിഭാഗത്തിലാണ് മത്സരം നടന്നത്. വിജയികളായ എരുമപ്പെട്ടി സ്‌കൂൾ ടീമിന് വടക്കേക്കാട് ഐ.സി.എ ഫോർമർ സ്റ്റുഡൻസ് അമ്പതിനായിരം രൂപ സമ്മാനിച്ചു. സംഘടനാ പ്രതിനിധി നിഷാർ തുക കൈമാറി. വിജയികൾക്ക് എരുമപ്പെട്ടി സ്‌കൂളിൽ സ്വീകരണം നൽകി. പി.ടി.എ പ്രസിഡന്റ് കുഞ്ഞുമോൻ കരിയന്നൂർ, പ്രിൻസിപ്പൽ സി.എം. പൊന്നമ്മ കായിക അദ്ധ്യാപകരായ മുഹമ്മദ് ഹനീഫ, സഞ്ജയ് എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ചു.