ഗുരുവായൂർ: സർക്കാർ സ്‌കൂളിലാണ് കുട്ടികൾ പഠിക്കുന്നതെന്ന് പറയുന്നത് വലിയ അംഗീകാരമായി കാണുന്ന സമൂഹത്തെ സ്യഷ്ടിക്കാൻ കഴിഞ്ഞുവെന്നതാണ് സർക്കാരിന്റെ നേട്ടമെന്ന് മന്ത്രി എ.സി. മൊയ്തീൻ. ഇരിങ്ങപ്പുറം ഗവ. സ്‌കൂളിലെ നാച്വറൽ ക്ലാസ് മുറിയുടെയും സ്മാർട്സ് ക്ലാസിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
നഗരസഭാ ചെയർപേഴ്‌സൺ പ്രൊഫ. പി.കെ. ശാന്തകുമാരി അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ കെ.പി. വിനോദ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ നിർമ്മല കേരളൻ, ടി.എസ്. ഷെനിൽ, കെ.വി. വിവിധ്, എം. രതി, ഷൈലജ ദേവൻ, പ്രതിപക്ഷ നേതാവ് എ.പി. ബാബു, സെക്രട്ടറി വി.പി. ഷിബു, ബ്ലോഗ് പ്രോഗ്രാം ഓഫീസർ എം.ജി. ജയ, പ്രധാനദ്ധ്യാപിക ടി. ഗീത, പി.ടി.എ പ്രസിഡന്റ് ടി.എസ്. പ്രദീപ് എന്നിവർ സംസാരിച്ചു.