thakkol
താക്കോൽദാന കർമ്മം പ്രസിഡന്റ് തോമസ് കണ്ണത്ത് നിർവഹിക്കുന്നു

കാടുകുറ്റി: പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതി പ്രകാരം പൂർത്തീകരിച്ച ആദ്യ വീടിന്റെ താക്കോൽദാനം നടന്നു. വൈന്തലയിലെ പതിനാറാം വാർഡിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത് താക്കോൽദാന കർമ്മം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മോളി തോമസ് ചടങ്ങിൽ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ. ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ. പത്മനാഭൻ, ജിനി ആന്റണി, ബീന ഫ്രാൻസീസ്, ബിന്ദു ശശി തുടങ്ങിയവർ പ്രസംഗിച്ചു.